മഞ്ചാടിക്കുരു

ഒഴിഞ്ഞ മഷികുപ്പിയിൽ പാത്തുവെച്ച മഞ്ചാടിക്കുരു പോലെയാണ് നിന്റെ ഓർമ്മകൾ ഞാൻ നെഞ്ചോട് ചേർത്തുവെച്ചത് .  എന്നും കൈവെള്ളയിൽ കുടഞ്ഞിട്ട് , കൊതിതീരുവോളം എണ്ണിനോക്കും . കണ്ണിലേക്ക് നിറം പകർന്നും പീലികൾക്ക്‌ വെള്ളം കൊടുത്തും മഞ്ചാടി കുരുക്കൾ തിരികെ കുപ്പിയിലേക്ക് നിറച്ചുവെക്കും.  ഇന്നിതാ മഞ്ചാടി കുരുക്കൾ പൊട്ടിചിതറിയ മഷികുപ്പിയിൽ നിന്നേറെ ദൂരെ ചിന്നിച്ചിതറിയിരിക്കുന്നു.

Advertisements

ആകാശത്തിലെ വേട്ടക്കാരൻ

കാലങ്ങൾക്ക് ശേഷം ഓർമകളുടെ പുരപ്പുറത്തുകയറി അനന്ദമായ ആകാശത്തിലേക്ക് നോക്കികിടന്നു. നഗ്നമായ അവളുടെ മാറിൽ മിന്നാമിനുങ്ങുകൾ പാറികളിച്ചു. അരപ്പട്ട കെട്ടിയ വേട്ടക്കാരൻ ഗദയുമായി എന്നെ നോക്കി കണ്ണുരുട്ടുന്നു. കാലങ്ങൾ ചുവപ്പിച്ച കണ്ണുമായി ഞാൻ തിരിഞ്ഞു കിടന്നു.

ഡയറി

ഓരോ തവണയും സുര്യനുചുറ്റും യാത്ര നടത്തി വരുമ്പോള്‍ കാത്തിരികുന്നത്‌ ഓരോ ഡയറിയുടെ മരണമാണ്‌. സംസ്കാര ചടങ്ങുകള്‍ക്ക്  സമയം കൊടുക്കാതെ  തന്നെ അടുത്ത ഡയറി ജനിചിരിക്കും… പൂര്‍ണ നഗ്നനായി…images

മുഴുത്തവൻ

സമയം രാത്രി പത്തുമണി കഴിഞ്ഞു.   ഞാനും അവനും ധൃതിയിൽ വീട്ടിൽ നിന്നിറങ്ങി . ആകാശത്ത് മഴക്കാറുകൾ തിങ്ങിനിറഞ്ഞുകൊണ്ടിരുന്നു. എങ്ങും നിശബ്ദത മാത്രം , ഞങ്ങൾ നടന്ന് ഒരു റബ്ബർ തോട്ടത്തിലെത്തി .  തോട്ടത്തിലെ ഒറ്റയടി പാതയിലൂടെ ഞങ്ങൾ നടന്ന് നീങ്ങി  .  മഴത്തുള്ളികൾ കാറ്റിൽ ഞങ്ങളുടെമേൽ പതിച്ചുകൊണ്ടിരിന്നു.

ഞാനും അവനും ഇതുവരെ ഒന്നും സംസാരിച്ചില്ല.  എവിടെയോ ഒരു നായ ഓരിയിടുന്ന ശബ്ദം േകട്ടു.  ഞങ്ങൾ വേഗത്തിൽ നടന്നുനീങ്ങി. ചീവീടുകളുടെ ശബ്ദം ഞങ്ങളുടെ ചെവിയിൽ തുളച്ചുകയറി.  ഞാൻ ആദ്യം മാട് എടുത്തുചാടി .  മഴയിൽ തളം കെട്ടിയിരുന്ന വെള്ളം എന്റെ മുഖത്തേക്ക് തെറിച്ചു .  അതു തുടച്ചുകൊണ്ട് ഞാൻ അവനോട് പറഞ്ഞു .  ” എടാ സൂക്ഷിച്ച്ചു ചാടണം” .

അവനൊന്ന്മൂളി .  ഇരുട്ടിലൂടെ നടന്ന് നീങ്ങുമ്പോൾ ഞാനോർത്തു ഞാനും അവനും മാത്രമെ ഈ നിശ്ശബ്ദതയിൽ ഉള്ളുവെന്ന്.

കാറ്റ് ശക്തമായി വീശാൻ തുടങ്ങി . പിന്നെ താമസിച്ചില്ല ചാറ്റൽമഴ തുടങ്ങി . എന്റെ കൈയ്യിലെ ടോർച്ചിന്റെ വെളിച്ചത്തിൽ ഇരുട്ടിൽ രണ്ടു കണ്ണുകൾ തിളങ്ങുന്നതു കണ്ടു.  . അതെ അവൻ തന്നെ , അവനെന്നെ കണ്ടുകഴിഞ്ഞു. അവനെ രക്ഷപെടാൻ അനുവദിക്കരുത്. ഞാൻ സർവ്വ ശക്തിയുമെടുത്ത് അവനെ എന്റെ കരങ്ങളിലൊതുക്കി. അവൻ ശക്തമായി കുതറാൻ നോക്കി . ഞാനെന്റെ പിടിമുറുക്കി. അപ്പോൾ സുഹൃത്ത് പറഞ്ഞു.

”അളിയാ…. അവൻ മുഴുത്ത തവളയ ചാക്കിലോട്ടിട് അല്ലെങ്കിൽ ചാടിപ്പോകും”’

————————————

ലിജിൻ J

 

ക്രിസ്തുമസ് നക്ഷത്രങ്ങൾ…

ക്രിസ്തുമസ് എന്നും മനോഹരമായ ഒാർമകളുടെ നക്ഷത്ര ദീപങ്ങൾ തെളിക്കുന്ന ഉത്സവകാലമാണ്. പല നിറങ്ങളിലും ശോഭയിലും രൂപത്തിലും മിക്ക വീടുകളിലും താളങ്ങി നില്ക്കുന്ന നക്ഷത്രങ്ങൾ കാണുമ്പോൾ ഓർമകൾ പിന്നോട്ട് പായുകയാണ്.
      വൈദ്യുതി എല്ലാ വീടുകളിലും എത്താതിരുന്ന കാലം . ഇന്നത്തെപ്പോലെ റെഡിമെയ്ഡ് നക്ഷത്രങ്ങൾക്ക് അത്ര പ്രചാരമില്ലായിരിന്നു. ഈറ,തടി,മടല് തുടങ്ങിയവ കൊണ്ടായിരുന്നു നക്ഷത്രങ്ങൾ നിർമിച്ചിരുന്നത്.
      ഈറ കിട്ടാത്തതുകൊണ്ട് പച്ചമടല് കീറിയെടുത്ത് പത്തു കോലുകളുണ്ടാക്കും .അവ പരസ്പരം യോജിപ്പിച്‌ച് നക്ഷത്രത്തിന്റെ ആദ്യരൂപം ഉണ്ടാക്കിയെടുക്കും .അതിനിടയിൽ ചെറിയ കമ്പുകൾ തിരുകി നക്ഷത്രത്തിന്റെ ത്രിമാനരൂപം നല്കും. പിന്നീട് പലവർണങ്ങളുള്ള ചൈനീസ്േപപ്പർ വാങ്ങിച്‌ച് , അതു മുറിച്ചെടുത്ത്. റബ്ബർപാലുകൊണ്ട് നക്ഷത്രത്തിൽ ഒട്ടിക്കും .റബ്ബർ പാല് ചൈനീസ് പേപ്പറും ചേരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേകതരം ഗന്ധം ഒന്നുവേറെ തന്നെയാണ്. ഫെവിക്കോൾ തോറ്റുപോകും . പശ ഉണങ്ങിക്കഴിഞ്ഞാൽ പിന്നെ നക്ഷത്രം ഒരു ചരട് ഉപയോഗിച്ച് വീടിന്റെ മുറ്റത്ത് തൂക്കിയിടും. സന്ധ്യയാകുമ്പോൾ മെഴുകുതിരി കത്തിച്ച് നക്ഷത്രത്തിനുള്ളിൽവെയ്ക്കും. മെഴുകുതിരി മറിഞ്ഞുപോയാൽ തീർന്നു. നക്ഷത്രം പിന്നെ വാല്നക്ഷത്രംപോലെ എരിഞ്ഞുതീരും. എങ്കിലും ആ നക്ഷത്രങ്ങളുടെ മനോഹാരിത ഒന്നുവേറെ തന്നെയാണ് .
റെഡിമെയ്ഡ് നക്ഷത്രങ്ങൾ പകരുന്ന ആനന്ദത്തെക്കാൾ കൂടുതൽ അവ നമുക്ക് നല്കും . എന്തിനും ഏതിനും റെഡിമെയ്ഡ് ആകുന്ന ഈ കാലത്ത് ഇത്തരം ഓർമകൾ പഴഞ്ചനാകും. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ആശംസകൾ എല്ലാവർക്കും നേരുന്നു….

നമ്മുടെ സൂപ്പർ ലീഗ്..

image

ഒരു രാജ്യം , 123 കോടി ജനങ്ങളുണ്ട് പക്ഷേ അതിൽനിന്ന് ഒരു പതിനൊന്നുപേരെ ലോകകപ്പിന് വിടാൻ കഴിഞ്ഞിരിന്നില്ല. എന്നാൽ ഇനി അതിനുകഴിയും എന്ന ആത്മവിശ്വാസം നമുക്ക്  നൽകുന്നതാണ് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ISL . IMG റിലയൻസ്, സ്റ്റാർ സ്േപാർട്സ് തുടങ്ങിയ സംഘാടകർ നല്ല തുടക്കമാണ് നല്കിയിരിക്കുന്നത്.
             വൈകുന്നേരങ്ങളിലെ കണ്ണീർ പരമ്പരകളെ മറ്റും തള്ളിമാറ്റി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട , കേവലം  ആവേശകാഴച്ചകൾക്കപ്പുറം ഇന്ത്യൻ ഫുട്ബോളിന് നവവസന്തമാണ് ൈകവന്നിരിക്കുന്നത്.

image

             ലീഗിന്റെ തുടക്കത്തിൽ വിദേശതാരങ്ങൾ മാത്രമാണ്   തിളങ്ങി നിന്നിരുന്നതെങ്കിൽ പിന്നീട് ഗതി മാറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞിരിക്കുന്നത്. മഴവിൽ ഷോട്ടും ബൈസൈക്കിൾ ഷോട്ടും ഇന്ത്യക്കാരുടെ കാലുകളിൽ നിന്‌ന് പിറക്കുന്നത് കാണുന്നത് സ്വപ്നതുല്യമായ അനുഭൂതിയാണ് ഫുട്ബോൾ പ്രേമികൾക്ക് പകരുന്നത്.
               പന്തുകളിച്ച് നടക്കുന്ന മക്കളെ തല്ലാൻ വടിയുമായി പിറകേ ചെല്ലുന്ന മാതാപിതാക്കൾ മക്കൾക്ക് ഒാരോ ഫുട്ബോൾ മേടിച്ചുകൊടുത്ത് പന്തുകളിക്കാൻ പറഞ്ഞുവിടുന്നത് വിദൂരമാകില്ല.

IPL ക്രിക്കറ്റ് ഇന്ത്യക്ക് ലോകകപ്പ് നേടിതന്നുവെങ്കിൽ ISL ഫുട്ബോൾ ഇന്ത്യക്ക് കുറഞ്ഞത് ലോകകപ്പ് യോഗ്യതെയങ്കിലും  നേടിത്തരുമെന്ന ് പ്രത്യാശിക്കുന്നു.

Come on india , let’s football….

റബ്ബറിനെ തിന്നുന്ന പാറ്റ.

image

നമ്മുടെ വീടുകളിലും മറ്റും സാധാരണയായി കണ്ടുവരുന്ന പാറ്റയാണ് ഇത്. എന്നാൽ ഈ കക്ഷി ഇവിടുത്തുകാരനല്ല, സ്വദേശം അമേരിക്ക. അമേരിക്കയിൽ നിന്ന്  ഗോതാമ്പ് ചാക്കുകളിൽ ഇന്ത്യയിലെത്തപ്പെട്ടതാണ്.
            
              പണ്ട് ഒരു  അമേരിക്കൻ പ്രസിഡന്റ്  ഇന്ത്യയെ കളിയാക്കികൊണ്ട് ഇങ്ങനെ  പറഞ്ഞു. ”അമേരിക്കൻ ഗോതമ്പാണ് ഇന്ത്യയെ തീറ്റിപ്പോറ്റുന്നത് ” എന്‌ന് . സംഗതി സത്യമാണെന്നതിന്റെ തെളിവാണ് അമേരിക്കൻ പാറ്റ.
അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല. അതിന് കൊടുത്ത മറുപടിയായിരുന്നു
ഡോ. എം. എസ്. സ്വാമിനാഥനിലൂടെയുള്ള ” ഹരിത വിപ്ലവം ” . ഇന്‌ന് നാം  ഗോതമ്പ് കയറ്റുമതി ചെയ്യുന്നു .

     ഇനി നാം ശ്രദ്ധിക്കേണ്ടത് റബ്ബർ വിലയിടിവിനെക്കുറിച്ചാണ്. നമ്മുടെ  നാട്ടിലുണ്ടാകുന്ന റബ്ബറിനെ ഇപ്പോൾ  വ്യവസായികൾക്കുവേണ്ടാ. കാരണം അവർക്ക് ഇന്ത്യൻ രൂപയേക്കാൾ മൂല്യം കുറഞ്ഞ കറൻസിയുള്ള രാജ്യങ്ങളിൽ നിന്ന്  റബ്‌ബർ ലഭിക്കുന്നു. അതിനുള്ള ഇറക്കുമതി തീരുവയും കുറച്ചിരിക്കുന്നു. ഇപ്പോൾത്തന്നെ എകദേശം മൂന്ന് വർഷത്തിന് വേണ്ടിവരുന്ന റബ്ബർ ഇറക്കുമതി ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇതുമൂലം കാർഷിക- വാണിജ്യ രംഗത്തുള്ള സ്വയംപര്യാപ്തത നഷ്ടപ്പെടുന്നു. ഇപ്പോൾ  റബ്‌ബർ കൃഷിയാണെങ്കിൽ ഇനി നാളെ മറ്റെന്തൊങ്കിലുമൊക്കെയാകാം. ആസിയാൻ കരാറൊക്കെ വാരിക്‌കുഴിയായി ഭാവിയിൽ മാറും .
വെറും  ചില കോർപറേറ്റുകളുടെ ലാഭത്തിനുവേണ്ടി രാജ്യത്തെ ശരിക്കും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് വേണ്ടത്  ” മെയ്ഡ് ഇൻ ഇന്ത്യ ” ആണ്.
    
     വിദൂരഭാവിയിൽ ഏതൊക്‌കെ രാഷ്ട്രത്തലവന്മാർ അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകൾ ആവർത്തിക്കുമെന്നറിയില്ല. ആവർത്തിക്കാതിരിക്കട്ടെ.